പുളിക്കലച്ചിറപാലം അഴിമതി നടപടി വേണം- കേരള കോണ്‍ഗ്രസ്

ടിയൂര്‍ പഞ്ചായത്തില്‍ പുളിക്കലച്ചിറ പാലം നിര്‍മ്മാണത്തിലെ അഴിമതക്കെതിരെ കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്തിലെ കോടംകുളം റോഡില്‍ നിര്‍മ്മിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മ്മാണത്തില്‍ വലിയ പിഴവ് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റി. പാലം നിര്‍മ്മാണത്തിലെ അഴിമതി, അശാസ്ത്രീയതഎന്നിവക്കെതിരെ കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റി നിര്‍ദ്ദിഷ്ട പാലത്തിന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണ്ണ ജില്ലാജനറല്‍ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിജോയ് ചിറയത്ത്, അജിത സദാനന്ദന്, ഷക്കീര്‍ മങ്കാട്ടില്‍, ആന്റോ ചാഴൂര്‍, ആന്റോ ഐനിക്കല്‍, ഷീജ, അഷ്ക്കര്‍ മങ്കാട്ടില്‍, ബൈജു പതിശ്ശേരി, ബെന്നി വഞ്ചിപ്പുര എന്നിവര്‍ പ്രസംഗിച്ചു.