ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വാഹനം ഫ്ലാഗ് ഓഫ് നടത്തി

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മൃഗസംരക്ഷണ വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അജിത് ബാബു പദ്ധതി വിശദീകരണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പള്ളി, ടി.വി. ലത, ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുനിത മനോജ് കാര്‍ത്തിക ജയന്, പി.ടി. കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമിതാ മനോജ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി.എം. മഞ്ജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ വെറ്ററിനറിസര്‍ജന്‍ ഡോ. എന്‍.കെ. സന്തോഷ് നന്ദി രേഖപ്പെടുത്തി. 1962 എന്ന ടോള്‍ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം കര്‍ഷകരുടെ വീട്ടുപടികള്‍ രാത്രി ആറ് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ ഇരിങ്ങാലക്കുട ബ്ലോക്കിലുള്ള നാല് പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലും സാധ്യമാകുന്നത്.