മാറിയും മറിഞ്ഞും ആളൂരിലെ ഭരണം
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ ജനസംഖ്യ കൊണ്ടും ഭൂപ്രകൃതി കൊണ്ടും ഏറ്റവും വലുതായ ആളൂര്‍ പഞ്ചായത്ത് തിരുകൊച്ചി സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷമാണ് തുടക്കം കുറിച്ചത്. കല്ലേറ്റുംകര, ആളൂര്‍, താഴേക്കാട് എന്നീ മൂന്ന് വില്ലേജുകള്‍ ചേര്‍ന്നതാണ് ഈ പഞ്ചായത്ത്്. ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷനും പ്രസിദ്ധമായ താഴേക്കാട് സെന്റ് സെബാസറ്റ്്യന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രവും പൈയുടെ മൂല്യം നിശ്ചയിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞന് സംഗമഗ്രാമമാധവന്റെ ജന്മഗൃഹമായ ഇരിങ്ങാടപ്പിള്ളി മനയും ഈ പ്രദേശത്താണ്. ശാരീരികവും സംസാരകേള്‍വി വൈകല്യമുള്ളവരുമായവര്ക്ക് സമഗ്രമായ പുനരധിവാസം നല്കുന്ന കേരള സര്‍ക്കാരിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ നിപ്മറും ഈ പഞ്ചായത്തില്പെടുന്നു. കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫാണ് ഭരിക്കുന്നതെങ്കിലും മുമ്പ് പലതവണ കോണ്‍ഗ്രസും പഞ്ചായത്തില്‍ ഭരണം നേടിയിട്ടുണ്ട്.
വാര്‍ഡുകള്‍: 23 എല്‍ഡിഎഫ്: 16 (സിപിഎം14, സിപിഐ2)
യുഡിഎഫ്: 7 (കോണ്‍ഗ്രസ്7)
പുനര്‍നിര്‍ണയത്തിനു ശേഷം വാര്‍ഡുകള്‍24
വികസനവും കരുതലും ഉറപ്പാക്കികെ.ആര്. ജോജോ, പഞ്ചായത്ത് പ്രസിഡന്റ് (സിപിഎം)

- മാള ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ ആദ്യമായി ക്രിമിറ്റോറിയം നിര്‍മിച്ചത് ആളൂരിലെ തുരുത്തിപറമ്പില്‍.
- എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ ചെലഴിച്ച് പഞ്ചായത്തില്‍ എല്‍ഇഡി വെളിച്ച വിപ്ലവം, അഞ്ചു വര്‍ഷം കൊണ്ട് 54 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
- ശുദ്ധജല പദ്ധതിക്കായി ഭൂമി കണ്ടെത്തുകയും അതില്‍ പന്ത്രണ്ടര ലക്ഷം ലിറ്ററിന്റെ സംഭരണി നിര്‍മിച്ച് ശുദ്ധജല പദ്ധതി പൂര്‍ത്തിയാക്കി ഒപ്പം നാല് ശുദ്ധജല പദ്ധതിയും നടപ്പിലാക്കി.
- വീടില്ലാത്ത ഒരു കുടുംബം പോലുമില്ല. സ്വന്തമായി ഭൂമിയുള്ളതും വീടില്ലാത്തതുമായ 213 പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി.
- കലാ സാംസ്കാരിക മേഖലകളില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതിന് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം കെ.ആര്. ജോജോയ്ക്ക് ലഭിച്ചു.
കടലാസിലൊതുങ്ങിയ പദ്ധതികള്എ.സി. ജോണ്സണ്, പ്രതിപക്ഷനേതാവ് (കോണ്‍ഗ്രസ്)

- ജലജീവന്‍ പദ്ധതി പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുന്നു.
- ആളൂരിന്റെ ജല പത്തായവും വലിയ ജലസ്രോതസുമായ കദളിച്ചിറ കാടുമൂടി ശോചനീയാവസ്ഥയിലാണ്.
- റീബില്‍ഡ് കേരള പദ്ധതിയില്‍ ലഭിച്ച കാരൂര്‍ പ്രദേശ്തെ റോഡിന്റെ പുനരുദ്ധാരണ പണികള്‍ എങ്ങുമെത്തിയിട്ടില്ല.
- റോഡുകള്‍ പലതും സഞ്ചാര യോഗ്യമല്ല, വഴിവിളക്കുകള്‍ കത്തുന്നില്ല.
- കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്താനുള്ള പദ്ധതി കടലാസില്‍ ഒതുങ്ങി.
- വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന വെള്ളാഞ്ചിറ, കാരൂര്‍, തിരുത്തിപറമ്പ് പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി പദ്ധതിയില്ല.
- ആളൂര്‍ വെറ്ററിനറി ആശുപത്രിയിലെ ലാബ് ഉദ്ഘാടനം ചെയ്തെങ്കിലും ആറുമാസം മാത്രമേ ലാബ് ടെക്നീഷ്യന് ഉണ്ടായിരുന്നുള്ളൂ.
ഇനിയുമേറെ നടപ്പിലാക്കാനുണ്ട് വര്‍ഗീസ് തൊടുപറമ്പില്‍ (പൊതുപ്രവര്ത്തകന്)

1 ആളൂര്‍ പഞ്ചായത്തിലെ എല്ലാ കൃഷിയിടങ്ങളും വീണ്ടെടുത്ത് കൃഷി ചെയ്യുക, കാര്‍ഷിക കൂട്ടായ്മ രൂപീകരിക്കുക, നെല്‍കൃഷി കൂടാതെ പച്ചക്കറി കൃഷിക്കും ഊന്നല്‍ നല്‍കുക.
2 ആദ്യകാലത്ത് കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി ആശ്രയിച്ചിരുന്ന അന്യാധീനമായ എല്ലാ ജലാശയങ്ങളും വീണ്ടെടുക്കുക. ഉള്‍നാടന്‍ മത്സ്യകൃഷിക്ക് പ്രോത്സാഹനം നല്‍കുക.
3 ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള വ്യവസായ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ ജോലി സ്ഥിരതയും അവര്‍ക്കു ലഭിക്കേണ്ട ആനൂകൂലയവും ന്യായമായ വേതനവും ഉറപ്പുവരുത്തുവാന്‍ പഞ്ചായത്ത് ശ്രമിക്കുക.
4 റെയില്‍വേ സ്റ്റേഷന് വികസനത്തിന് പഞ്ചായത്ത് ഇടപെടണം.
5 കല്ലേറ്റുംകര മാര്‍ക്കറ്റിംഗ് സമുച്ചയത്തില്‍ ആധുനിക സൗകര്യം പുനഃസ്ഥാപിക്കണം.
6 റെയില്‍വേ സ്റ്റേഷന് ബന്ധപ്പെടുത്തി മിനി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുക.
7 പൊതുകളിയിടങ്ങള്‍, പൊതുവേദികള്‍ പഞ്ചായത്തിന്റെ പൊതു ഇടങ്ങളില്‍ സ്ഥാപിച്ച് പുതുതലമുറയുടെ കലാ സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തുക.
8 അന്യസംസ്ഥാന തൊഴിലാളികളില്‍ നിരീക്ഷണം ശക്തമാക്കണം കൂടാതെ അവരുടെ താമസം നിയമപരമായ എല്ലാ രേഖകളും പൂര്‍ത്തിയാക്കണം.
9 ആളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചികിത്സ സംവിധാനം മെച്ചപ്പെടുത്തണം, ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണം.
10 ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവ ശാക്തീകരിക്കണം.

ആധിപത്യം നിലനിര്‍ത്താനും പിടിച്ചെടുക്കുവാനുള്ള പോരാട്ടത്തില്‍ കാറളത്തെ മുന്നണികള്‍ ആര്‍ക്കൊപ്പം ?
പുതുമുഖങ്ങളേയും യുവനിരയേയും അണിനിരത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
ഇരിങ്ങാലക്കുട നഗരസഭ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു
വേളൂക്കരയുടെ കര ആരു കടക്കും ?
ഇരിങ്ങാലക്കുട ആര്‍ക്ക് കുട പിടിക്കും ?
കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും