മികച്ച ജനപ്രതിനിധികള്‍ക്കുള്ള അവാര്‍ഡ് നല്കി
ഇരിങ്ങാലക്കുട: കേരള യൂത്ത് ഗൈഡന്‍സ് മൂവ്മെന്റിന്റെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കുള്ള അവാര്‍ഡ് പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണനും മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലനും ഏറ്റുവാങ്ങി. സംസ്ഥാന ചീഫ് വിപ്പ് അഡ്വ. കെ. രാജന് (ഒല്ലൂര്‍ എംഎല്‍എ) അവാര്‍ഡ് നല്കി. 25000 രൂപയും ഫലകവുമായിരുന്നു അവാര്‍ഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റ് അഡ്വ. സേവ്യര്‍ പാലാട്ടി, സെക്രട്ടറി ജോമോന് മംഗലി, ജോബി പൗലോസ്, കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു