മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായുള്ള പുസ്തക ചലഞ്ചിന്റെ ഭാഗമായുള്ള പുസ്തകങ്ങള്‍ സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്ദിക്കര മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാറിനും പത്നി സുഷമ നന്ദകുമാറിനും കൈമാറുന്നു.
ഇരിങ്ങാലക്കുട: മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്. റിട്ടയേഡ് അധ്യാപികയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസിന്റെയും തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപികയായ സിസ്റ്റര്‍ ഡോ. ജൂലി ആന്‍ഡ്രൂസിന്റെയും മാതാവുമായ റീത്ത ആന്‍ഡ്രൂസാണ് ഈ സംരംഭത്തിന് പിന്നില്‍. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം പുസ്തക രചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റീത്ത ടീച്ചറിന്റെ നാലാമത്തെ പുസ്തകമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പുസ്തകങ്ങളുടെ വിലയായി ലഭിക്കുന്ന തുക ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്കറില്‍ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. തൃശൂര്‍ സിഎംഐ ദേവമാതാ പ്രവിശ്യയുടെ പ്രവര്‍ത്തനരംഗമാണ് മഡഗാസ്കര്‍ മിഷന്. തീര്‍ത്തും നിര്‍ധന സാഹചര്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് ഈ തുക വിനിയോഗിക്കുന്നത്. എഡ്യുകെയര്‍ എന്ന ഈ പദ്ധതിയിലേക്കാണ് മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാറും പത്നി സുഷമ നന്ദകുമാറും ചേര്‍ന്ന് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി സഹകരിച്ചിരിക്കുന്നത്. ചടങ്ങില്‍ സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്ദിക്കര ചെക്ക് ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഫാ. ജിജോ തട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും