കോര്‍പറേറ്റ് വല്‍ക്കരണം നാടിനാപത്ത്: ജോസ് ജെ. ചിറ്റിലപ്പിള്ളി
ഇരിങ്ങാലക്കുട: കോര്‍പറേറ്റ് വത്ക്കരണവും കര്‍ഷക നിയമ ഭേദഗതിയും അധാര്‍മ്മികവും മനുഷ്യ വിരുദ്ധവും കാര്‍ഷിക വിരുദ്ധവുമാണെന്നു മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. എല്‍ഐസി എംപ്ലോയീസ് യൂണിയന് ഇരിങ്ങാലക്കുട ബ്രാഞ്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഷ്വറന്‍സ് ദേശസാല്‍ക്കരണദിനം ആചരിക്കുന്നതിന്റെ ഭാഗമായുള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഐസി എംപ്ലോയീസ് യൂണിയന് ഡിവിഷന് വൈസ് പ്രസിഡന്റ് കെ.ആര്. വിനി അധ്യക്ഷത വഹിച്ചു. എല്‍ഐസി ക്ലാസ് വണ്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് കെ. ജയകൃഷ്ണന്, എന്എഫ്ഐഎഫ്ഡബ്ല്യുഐയെ പ്രതിനിധീകരിച്ച് ബോസ്, കെ.ഇ. അശോകന്, യൂണിയന് ബ്രാഞ്ച് സെക്രട്ടറി വി.കെ. ദാസന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു