2021 ഹാഫ് മാരത്തണില്‍ വിജയികളായി റണ്ണേഴ്സ് ഇരിങ്ങാലക്കുട ടീം അംഗങ്ങള്‍

ഇരിങ്ങാലക്കുട: പാടൂര്‍ ജോഗേര്സിന്റെ നേതൃത്വത്തില്‍ ഡോ. ബോബി ചെമ്മണ്ണൂരിന്റെ സഹകരണത്തോടെ നടത്തിയ റണ്‍ 2021 ഹാഫ് മാരത്തണില്‍ വിജയികളായി റണ്ണേഴ്സ് ഇരിങ്ങാലക്കുട ടീം അംഗങ്ങള്‍. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചിറയത്ത് പള്ളിപ്പുറം ജോണ്‍ പോള്‍ ഒന്നാമതെത്തി. 5000 മീറ്റര്‍ വിഭാഗത്തില്‍ മലപ്പുറം സ്വദേശിയും റണ്ണേഴ്സ് ഇരിങ്ങാലക്കുട ടീം അംഗവുമായ തയ്യില്‍ സൈഫു ഹംസ രണ്ടാം സമ്മാനം കരസ്ഥമാക്കി. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്.