നന്മയുടെ വക്താക്കളാകുവാന്‍ യുവജനങ്ങള്‍ ആധ്യാത്മികതയില്‍ മുന്നേറണം-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ വക്താക്കളാകുവാന്‍ യുവജനങ്ങള്‍ ആധ്യാത്മികതയില്‍ മുന്നേറണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. സിഎല്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ മാനസാന്തരത്തിന്റെ 500-ാം വാര്‍ഷികാചരണ പരിപാടികള്‍ എല്ലാ ഇടവകകളിലും സംഘടിപ്പിക്കുന്ന മണ്റീസ 2021 ന്റെ രൂപതാതല ഉദ്ഘാടനം കാട്ടൂര്‍ സെന്റ് മേരീസ് ഇടവകയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണം. അതിനായി ആധ്യാത്മികതയിലും വിശ്വാസതീക്ഷ്ണതയിലും അടിയുറച്ചവരാകണം. വിശ്വാസതീക്ഷ്ണതയുള്ള യുവജനങ്ങള്‍ക്ക് പ്രതിസന്ധികളില്‍ തളരാതെ മുന്നേറുവാന്‍ സാധിക്കുമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. കാട്ടൂര്‍ സെന്റ് മേരീസ് പളളി വികാരി ഫാ. വിന്‍സെന്റ് പാറയില്‍ അധ്യക്ഷത വഹിച്ചു. സിഎല്‍സി രൂപതാ ഡയറക്ടര്‍ ഫാ. സിബു കള്ളാപ്പറമ്പില്‍, രൂപതാ സിഎല്‍സി പ്രസിഡന്റ് റിബിന് റാഫേല്‍, രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംകുളം, വാടച്ചിറ പള്ളി വികാരി ഫാ. നൗജിന് വിതയത്തില്‍, കാട്ടൂര്‍ ഇടവകയിലെ സിഎല്‍സി പ്രസിഡന്റ് ആല്വിന് വിന്‍സെന്റ്, വാടച്ചിറ ഇടവകയിലെ സിഎല്‍സി പ്രസിഡന്റ് അമല്‍ ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ക്ലാസിനു മുന്‍ ഡയറക്ടര്‍ ഫാ. ജിജി കുന്നേല്‍ നേതൃത്വം നല്കി. സെക്രട്ടറി വിപിന്‍ പുളിക്കന്‍, ട്രഷറര്‍ സിംസണ്‍ മാഞ്ഞൂരാന്, വൈസ് പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, റോഷന് തെറ്റയില്‍, അബീദ് വിന്‍സ്, നിഖില്‍, ആല്ബിന്, അഞ്ജലി, ബിനു, ലിതിയ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.