നാടിന്റെ ആവശ്യങ്ങള്‍ കേട്ടും വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചും ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: നാടിന്റെ ആവശ്യങ്ങള്‍ കേട്ടും തന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചും എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസിന്റെ നിയോജകമണ്ഡലത്തിലെ ആദ്യഘട്ടം പര്യടനം പൂര്‍ത്തിയായി. ആളൂര്‍, പടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. കേരള ഫീഡ്സ് കമ്പനി, പ്രമുഖ വ്യക്തികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലെ ആളുകളെ സന്ദര്‍ശിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ സി.സി. മുരളി, ടി.കെ. ഷാജുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. രാജേഷ്, പി.പി. സജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. പടിയൂര്‍ പഞ്ചായത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. പടിയൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീജിത്ത് മണ്ണായി, ജനറല്‍ സെക്രട്ടറി ക്ഷിതിരാജ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സജി ഷൈജു കുമാര്‍, പഞ്ചായത്ത് സംയോജക് അഭയന്, സഹസംയോജക് മനോജ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സലീഷ് തോട്ടാരത്ത്, മുരളി എള്ളുംപറമ്പില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോയ് കളരിക്കല്‍, പ്രഭാത് വെള്ളാപ്പള്ളി, നിഷാ പ്രനീഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്കൊപ്പം വോട്ടര്‍മാരെ കണ്ടു.
എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് രണ്ടാംഘട്ട പര്യടനം തുടങ്ങി
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ രണ്ടാംഘട്ട പ്രചരണ പരിപാടികള്‍ കാട്ടൂരില്‍ ആരംഭിച്ചു. രണ്ടാംഘട്ട പര്യടനത്തില്‍ ആവേശകരമായ വരവേല്‍പ്പാണു ജേക്കബ് തോമസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ തേക്ക് മൂല മാരാര്‍ജി കോളനിയില്‍ നിന്നു തുടങ്ങിയ പ്രചരണ പരിപാടിയില്‍ വ്യാപാരസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍ തുടങ്ങി നിരവധി മേഖലകളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. കാട്ടൂര്‍ സെന്ററിലെ ഓട്ടോ തൊഴിലാളികളുടെയും ഇല്ലിക്കാട് മേഖലയിലെ വീട്ടമ്മമാരുടെയും പ്രശ്നങ്ങള്‍ ജേക്കബ് തോമസ് കേട്ടു. ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി.വി. ബാബു, മണ്ഡലം ട്രഷറര്‍ സണ്ണി കവലക്കാട്ട്, സെക്രട്ടറി ആശിഷ ടി. രാജ്, ശശി ചക്രത്ത് തുടങ്ങിയവര്‍ അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.