രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കനകമല തീര്‍ഥാടനം നടത്തി

കനകമല: രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കനകമല തീര്‍ഥാടനം നടത്തി. കനകമല സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ജോയ് തറയ്ക്കലില്‍ നിന്നും രൂപത ചെയര്മാന് എമില്‍ ഡേവിസ് കുരിശ് ഏറ്റുവാങ്ങി പദയാത്ര ആരംഭിച്ചു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ട്രഷറര്‍ സോളമന് തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, ജോയിന്റ് സെക്രട്ടറി ജിസ്മി തോമസ്, മേഖല പ്രസിഡന്റുമാരായ ആല്വിന് ജെയ്സന്, ആന്റണി ജോസ്, ജോ ജോസഫ്, ആല്ബിന് മേക്കാടന്‍, പ്രിന്‍സി, സീന, ഡിവിന്, ജെനിന്, ആന്റണി, എന്നിവര്‍ നേതൃത്വം നല്കി.