80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്ത് വീട്ടിലെത്തും
ഇരിങ്ങാലക്കുട: വയോജനങ്ങള്‍ക്കു വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്ത് വീട്ടിലെത്തും. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു വോട്ട് ചെയ്യുന്നതിനാണു പോളിംഗ് സാധന സാമഗ്രികളുമായി തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ വീട്ടിലെത്തുന്നത്. പോസ്റ്റല്‍ വോട്ട് മാതൃകയിലാണു വോട്ടിംഗ്. മൂന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ്, ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) എന്നിവരടങ്ങിയ ആറംഗ സംഘമാണു വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം കവറിലാക്കി വോട്ടറുടെ മുമ്പില്‍ വച്ചുതന്നെ സീല്‍ ചെയ്യും. 30 നു മുമ്പ് എല്ലാ പോസ്റ്റല്‍ വോട്ടുകളും തീര്‍ക്കണമെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഭിന്നശേഷിയുള്ളവരും കോവിഡ് രോഗബാധിതരും അറിയുന്ന മുറയ്ക്ക് ഇത്തരത്തില്‍ വീട്ടില്‍ വോട്ടിംഗ് സൗകര്യം ഒരുക്കും