ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ പര്യടനത്തിനു സമാപനം

ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ പര്യടനത്തിന്റെ അവസാന ദിനത്തില്‍ കാറളം പഞ്ചായത്ത് പഴയ പൊറത്തിശേരി പഞ്ചായത്ത്, മുരിയാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എത്തി വോട്ടഭ്യര്‍ഥന നടത്തി. രാവിലെ കാറളം പഞ്ചായത്തിലെ കിഴുത്താനിയില്‍ നിന്നും ആരംഭിച്ച പര്യടനം 34 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മുരിയാട് പഞ്ചായത്തിലെ വെള്ളിലംകുന്ന് കോളനിയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വേനല്‍ ചൂടിനെ അവഗണിച്ചു വന്‍ ജനപങ്കാളിത്തമാണു ഉണ്ടായിരുന്നത്. പര്യടനത്തിനു സ്ഥാനാര്‍ഥിയോടൊപ്പം കെ.കെ. സുരേഷ് ബാബു, ലത ചന്ദ്രന്, ജയന് അരിമ്പ്ര, കെ.കെ ബാബു, ടി. പ്രസാദ്, സീമ പ്രേംരാജ്, ഷീല അജയ്ഘോഷ്, സുധീര്‍ ദാസ്, കെ.എസ്. ബാബു, എം.ബി. രാജു മാസ്റ്റര്‍, ആര്.എല്‍. ശ്രീലാല്‍, പ്രഭാകരന് വടാശേരി, കെ.കെ. ദാസന്, സി.സി. ഷിബിന്‍, ടി.എം. മോഹനന്, ദേവരാജന്‍, എം.ബി. രാഘവന് മാസ്റ്റര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വി.എ. മനോജ് കുമാര്‍, ലളിത ബാലന്, എന്‍.കെ. ഉദയപ്രകാശ്, ശങ്കരനാരായണന്, റഷീദ് കാറളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
