വാക്സിന് ചലഞ്ചില്‍ പങ്കാളികളായി അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കി. നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍ ചെക്ക് കൈമാറി. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്ത്, ബാങ്ക് സെക്രട്ടറി ലോയ് ലാംബര്‍ട്ട്, പി. ശ്രീരാമന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.