നഗരസഭാപരിധിയില്‍ താമസിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് നല്കി

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് നല്കി
ഇരിങ്ങാലക്കുട: നഗരസഭാപരിധിയില്‍ താമസിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് സംസ്ഥാന തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ശ്രീലാല്‍, റീജണല്‍ ലേബര്‍ കമ്മീഷണര്‍ സുരേഷ്കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍, സുരേഷ്കുമാര്‍, ഡി. ജോയ്, വില്ലേജ് ഓഫീസര്‍മാരായ ടി.കെ. പ്രമോദ്, ഗിരിജന്‍, സിജോയ് എന്നിവര്‍ പങ്കെടുത്തു. 200 കിറ്റുകളാണ് വിതരണം ചെയ്തത്.