തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി ഇരിങ്ങാലക്കുട ജെസിഐ
വിശപ്പകറ്റാന്‍ ജെസിഐ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ലോക്ഡൗണില്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന തെരുവില്‍ കഴിയുന്ന അശരണര്‍ക്ക് ഭക്ഷണ വിതരണം നടത്തി. വിതരണോദ്ഘാടനം ജനമൈത്രി എസ്ഐ ക്ലീറ്റസ് നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, ലിയോ പോള്‍, വിവറി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.