മന്ത്രി പ്രഫ. ആര് ബിന്ദു രൂപതാ മന്ദിരത്തിലെത്തി ബിഷപ്പിനെയും വൈദീകരെയും സന്ദര്‍ശിച്ചു.
രൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ബിഷപ്പ്, ക്രൈസ്തവ സമൂഹം നല്കിയ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് മന്ത്രിയും.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര് ബിന്ദു ഇപിങ്ങാലക്കുട രൂപത മന്ദിരത്തില്‍ സൗഹൃദസന്ദര്‍ശനം നടത്തി. ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍ ബൊക്കെ നല്കി സ്വീകരിക്കുകയും പൊന്നായണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു. ആശംസകള്‍ നേരുന്നതോടെപ്പം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ രൂപതയുടെ സര്‍വ്വ പിന്തുണയും ഉണ്ടായിരിക്കുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി.
കോവിഡ് മഹാമാരിയെ തടയുന്നതിനായി രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബിഷപ്പ് വിശദീകരിച്ചു. ചാലക്കുടി സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമിയിലെ 280 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന് വിട്ടുനല്‍കിയത്. കരാഞ്ചിറ ഹൈസ്കൂള്‍ അഥിതി തെഴിലാളികള്‍ക്ക് താമസിക്കുന്നതിനായും ചൗക്കയിലെ സ്കൂളും പുളിപറമ്പിലെ സ്കൂളും ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ്ിന് വിട്ടുനല്‍കിയതായി ബിഷപ്പ് മന്ത്രിയെ ധരിപ്പിച്ചു. നാടിന്റെ വികസനത്തിന് ഊന്നല്‍ നല്കുന്നതിനായുള്ള നിര്‍ദേശങ്ങളും ബിഷപ്പ് പങ്കുവച്ചു. കുടിവെള്ള ക്ഷാമത്തിന്റെ പരിഹാരം, കാര്‍ഷിക മേഖലയുടെ ഉണര്‍വ്, ഠാണാ-ചന്തക്കുന്ന് വികസനം എന്നീ കാര്യങ്ങളില്‍ ശ്രദ്ധ ഉണ്ടായിരിക്കണമെന്നു ബിഷപ്പ് പറഞ്ഞു. കോളെജ് യൂണിയന് ചെയര്മാന്, അധ്യാപിക, പ്രിന്‍സിപ്പല്‍ എന്നീ മേഖലകളില്‍ പ്രവര്ത്തിച്ചതുകെണ്ട് വിദ്യാഭ്യാസ രംഗത്ത് ഒരു മുന്നേറ്റും സൃഷ്ടിക്കുവാന്‍ മന്ത്രിക്കു സാധിക്കുമെന്ന് ബിഷപ്പ് പ്രത്യാശിച്ചു. എല്ലാറ്റിനുമുപരി അശരണരോടും പാര്ശ്വവല്കരിക്കപ്പെട്ടവരോടും പ്രത്യേക പരിണഗന നല്‍കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. താന്‍ ചുമതല വഹിക്കുന്ന വകുപ്പുകളായ ഉന്നത വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ നീതവകുപ്പിലും ഏറെ സംഭാവനകള്‍ നല്കിയവരാണ് ക്രൈസ്തവ സമൂഹമെന്നും ഇക്കാര്യം ഏറെ നന്ദിയെടെ ഓര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്നവരെ എറ്റെടുത്ത് പരിപാലിക്കുവാന്‍ രംഗത്തിറങ്ങിയതും കേരളപിറവിക്കു മുമ്പേ വിദ്യ പകര്‍ന്നു നല്കുവാന് മുന്നിട്ടിറങ്ങിയവരുമാണ് ക്രൈസ്തവ വൈദീകരും സന്യസ്തരുമെന്ന് മന്ത്രി പറഞ്ഞു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോയ് പാലിയേക്കര, മോണ്‍. ജോസ് മഞ്ഞളി. രൂപത ചാന്‍സലര്‍ ഫാ. നെവീന് ആട്ടോക്കാരന്, രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ.റിജോയ് പഴയാറ്റില്‍, രൂപത വൈസ് ചാന്‍സലര്‍ ഫാ. കിരണ്‍ കട്ടഌ സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ മന്ത്രിയ സ്വീകരിക്കുവാന്‍ ബിഷപ്പിനൊപ്പമുണ്ടായിരുന്നു. സിപിഎം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, ലോക്കല്‍ സെക്രട്ടറി ഡോ. കെപി ജോര്‍ജ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ മന്ത്രിയോടെപ്പമുണ്ടായിരുന്നു.