നിപ്മറിനെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കും: മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്. ബിന്ദു. കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കുന്നതിനായി നിപ് മറില് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും മന്ത്രി. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള നിപ്മറില്‍ സന്ദര്‍ശിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ജോയിന്റ് ഡയരക്ടര്‍ സി. ചന്ദ്രബാബു, ഫിസിയാട്രിസ്റ്റ് ഡോ സിന്ധു വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. ജോജോ എന്നിവര്‍ പങ്കെടുത്തു. നിപ്മര്‍ ലെ ചികിത്സാ സൗകര്യങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.