എംപീസ് കോവിഡ് കെയര്‍ പദ്ധതിക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഇരിങ്ങാലക്കുട: എംപീസ് കോവിഡ് കെയര്‍ പദ്ധതിക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ടി.എന്‍. പ്രതാപന് എംപിയില്‍ നിന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. നിയോജകമണ്ഡലം കോവിഡ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാറ്റോ കുര്യന് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാഗിരി, ഡിസിസി ഭാരവാഹികളായ സതീഷ് വിമലന്, ആന്റോ പെരുംമ്പിള്ളി, സോമന് ചിറ്റേഴത്ത്, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, എ.എസ്. ഹൈദ്രോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിബിന് വെള്ളയത്ത് തുടങ്ങിയവര്‍ സന്നിഹിതരായി. നിയോജകമണ്ഡലത്തിലെ ഒമ്പതു മണ്ഡലങ്ങളിലേക്കും പള്‍സ് ഓക്സോമീറ്ററും അണുനശീകരണ ഫോഗ് മെഷീനും മാസ്ക്, തെര്‍മോമീറ്റര്‍, എംപീസ് ബ്രിഗേഡ് അംഗങ്ങള്‍ക്കുള്ള യൂണിഫോം, ഗ്ലൗസ് എന്നിവ നല്കി. അടുത്ത ഘട്ടത്തില്‍ ഓരോ വാര്‍ഡിലേക്കും പള്‍സ് ഓക്സോമീറ്റര്‍ നല്കുമെന്നു എംപി വ്യക്തമാക്കി.