സമൂഹ അടുക്കളയിലേക്ക് രൂപത കെസിവൈഎം അവശ്യസാധനങ്ങള്‍ നല്കി

ഇരിങ്ങാലക്കുട: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ രൂപത കെസിവൈഎം നല്കി. രണ്ടാഴ്ചത്തേക്കാവശ്യമായ അരി, വെളിച്ചെണ്ണ തുടങ്ങിയ പലവ്യഞ്ജനങ്ങളും പച്ചക്കറികളുമാണ് നല്‍കിയത്. രൂപത ഡയറക്ടര്‍ ഫാ.മെഫിന്‍ തെക്കേക്കര, ചെയര്മാന് എമില്‍ ഡേവിസ്, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ഇരിങ്ങാലക്കുട ഫൊറോന പ്രസിഡന്റ് സഞ്ജു ആന്റോ, സെനറ്റ് അംഗം റിജോ ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.