കള്ള് ഷാപ്പിന് നാലാഴ്ച മുമ്പ് പണിത കെട്ടിടത്തിന് അഞ്ച് മാസം മുമ്പ് നഗരസഭയുടെ പ്രവര്‍ത്തനാനുമതി
കെട്ടിടത്തിനു പെര്‍മിറ്റ് അനുവദിച്ചിട്ടില്ല- ചെയര്‍പേഴ്സണ്‍
അഞ്ച് മാസം മുമ്പ് പെര്‍മിറ്റ് നല്‍കിയിരുന്നു – സെക്രട്ടറി
നാലാഴ്ച മുമ്പ് കെട്ടിടം ഉണ്ടായിരുന്നില്ല്- സമരസമിതി കണ്‍വീനര്‍
ഗൂഢാലോചനകള്‍ പുറത്തു കൊണ്ടുവരണം- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ഞങ്ങളെ കബളിപ്പിക്കുന്നു- നാട്ടുകാര്‍
ഇരിങ്ങാലക്കുട: രണ്ടാഴ്ച മുമ്പ് പണിത കെട്ടിടത്തിന് നഗരസഭ ആറു മാസം മുമ്പ് പ്രവര്‍ത്തനാനുമതി നല്കി. ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ഞങ്ങളെ കബളിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയും കൗണ്‍സിലര്‍മാരും അറവുശാലക്കു സമീപമുള്ള കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സെക്രട്ടറി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇവിടെ കെട്ടിടം നിര്‍മിക്കുവാന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. ഇതു പ്രകാരം ഈ വര്‍ഷം ജനുവരി ഏഴിനു കെട്ടിടം പണി പൂര്‍ത്തീകരിച്ചുവെന്നു നഗരസഭയെ അറിയിക്കുകയും പരിശോധനകള്‍ക്കു ശേഷം ജനുവരി 14 ന് പെര്‍മിറ്റ് നല്‍കിയെന്നുമാണ് നഗരസഭ സെക്രട്ടറിയും എന്‍ജിനീയറിംഗ് വിഭാഗവും യോഗത്തില്‍ അറിയിച്ചത്. നാലാഴ്ച മുമ്പ് വരെ ഇവിടെ കെട്ടിടം ഉണ്ടായിരുന്നില്ലെന്നും ഇല്ലാത്ത കെട്ടിടത്തിന്റെ പേരിലാണ് പെര്‍മിറ്റ് നല്‍കിയതെന്നും സമരസമിതി കണ്‍വീനര്‍ ദീപക് സെബാസ്റ്റ്യന്‍ പറഞ്ഞു. അനധികൃത കെട്ടിടനിര്‍മാണത്തിനാണ് നഗരസഭ നോട്ടീസ് നല്‍കിയതെന്ന് കഴിഞ്ഞ ദിവസം ചെയര്‍പേഴ്സണ്‍ നടത്തിയ വാദം ഇതോടെ പൊളിഞ്ഞു. ഗേറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നോട്ടീസ് നല്‍കിയതെന്ന് പിനന്ീട് വ്യക്തമായി. കെട്ടിടം പരിശോധിച്ചതിനു ശേഷമാണ് അനുമതി നല്‍കിയതെന്നും എക്സൈസ് വിഭാഗവും യോഗത്തില്‍ വ്യക്തമാക്കി. ഈ വിഷയത്തിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരണമെന്നും ഇത്തരത്തിലുള്ള ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അഡ്വ.കെ.ആര്. വിജയ എന്നിവര്‍ ആവശ്യപ്പെട്ടു.