ലയണ്‍സ് ക്ലബിന്റെ ‘നാടിന് ഒരു കൈതാങ്ങ് ‘ പദ്ധതിയുടെ ഭാഗമായി ഭക്ഷണകിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ‘നാടിന് ഒരു കൈതാങ്ങ് ‘ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ കോവിഡ് രൂക്ഷമായ കരുവന്നൂര്‍ പുറത്താട്ട്കുന്ന് കോളനിയിലെ 50 വീടുകളിലേക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് പ്രതിനിധി സിവില്‍ പോലീസ് ഓഫീസര്‍ സുബാഷ് ചന്ദ്രബോസ്, വാര്‍ഡ് കൗണ്‍സിലര്‍ മായ അജയനും ചേര്‍ന്ന് ഏറ്റുവാങ്ങി. സെക്രട്ടറി ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ്, ഷാജന് ചക്കാലക്കല്‍, കെ.എന്‍. സുഭാഷ്, ജോണ്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണു ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നാടിനു ഒരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.