ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ഭരണം അവസാനിപ്പിക്കുക: എഐടിയുസി

കാറളം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ എഐടിയുസി കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കോവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങള്‍ തൊഴിലില്ലാതേയും പട്ടിണിയിലും ദുരിതത്തിലും കഷ്ടപ്പെടുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ കൊള്ളക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, രാജ്യദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കണം. നൂറു രൂപയോളം എത്തിയിരിക്കുന്ന പെട്രോള്‍ വില, ഒരു രാജ്യത്തും ഇല്ലാത്ത അനീതിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കാറളം പോസ്റ്റാഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. മോഹനന് വലിയാട്ടില്‍, സി.കെ. ദാസന് എന്നിവര്‍ പ്രസംഗിച്ചു.