മഹാത്മാ ഓള്‍ഡ് സ്റ്റുഡന്‍സ് പച്ചക്കറി കിറ്റും മൊബൈല്‍ ഫോണും നല്കി
പൊറത്തിശേരി: കോവിഡ് മഹാമാരിക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന 65 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റും മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത മൂന്നു വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണും ഓള്‍ഡ് സ്റ്റുഡന്‍സ് നല്കി. മഹാത്മാ ഓള്‍ഡ് സ്റ്റുഡന്‍സ് പ്രസിഡന്റ് ടി.എസ്. ബൈജു മൊബൈല്‍ ഹെഡ്മിസ്ട്രസ് എം.ബി. ലിനി ടീച്ചര്‍ക്കു കൈമാറി. മഹാത്മാ ഓള്‍ഡ് സ്റ്റുഡന്‍സ് ഭാരവാഹികളായ ജയദേവന് രാമന്‍കുളത്ത്, ചിദംബരന്, ദാസന് പുതുശേരി, കെ.യു. ജയപ്രസാദ്, സന്തോഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളും ടാബുകളും വിതരണം ചെയ്തു
മുരിയാട്: മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളുടെ വിതരണം നടത്തി. വിതരണോദ്ഘാടനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആദ്യഘട്ടത്തില്‍ 20 മൊബൈല്‍ ഫോണുകളാണ് വിതരണം ചെയ്തത്. മൊബൈല്‍ ചലഞ്ചിലൂടെ സുമനസുകളുടെ സഹായത്തോടെ 50 മൊബൈല്‍ ഫോണുകളാണു ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്കു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് പറഞ്ഞു. ബ്ലോക്ക് സെക്രട്ടറിമാരായ ഐ.ആര്. ജെയിംസ്, എം.എന്‍. രമേശന്, ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദാകുമാരി, നിത അര്ജുന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, മണ്ഡലം ഭാരവാഹികളായ ജോമി ജോണ്‍, എബിന് ജോണ്‍, ഫിജില്‍, റിജോണ്‍, തുഷം, മോളി ജേക്കബ്, ശാരിക രാമകൃഷ്ണന്, ഷാരി വീനസ്, സതി പ്രസന്നന്, ലിജോ മഞ്ഞളി, ഷൈജോ അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു
കാറളം: ഓണ്‍ലൈന്‍ പഠനസൗകര്യം ഇനിയും സാധ്യമാകാത്ത കാറളം വിഎച്ച്എസ് സ്കൂളിലെ അര്‍ഹരായിട്ടുള്ള കുട്ടികള്‍ക്ക് അധ്യാപകര്‍, മാനേജര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന, പ്രവാസി കൂട്ടായ്മ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 22 മൊബൈല്‍ ഫോണുകള്‍ നല്കി. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി. ചിന്താ സുബാഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കാട്ടികുളം ഭരതന്, കാറളം ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറിയും കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ റഷീദ് കാറളം, എച്ച്.എം. രമാദേവി ടീച്ചര്‍, പ്രിന്‍സിപ്പല്‍ ടി.എസ്. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
മൊബൈല്‍ ഫോണുകള്‍ നല്കി
കല്പറമ്പ്: പൂമംഗലം പീറ്റര്‍ ക്ലബ് സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്പറമ്പ് ഗവ. യുപി സ്കൂളിലെയും എടക്കുളം എസ്എന്‍ജിഎസ് സ്കൂളിലെയും മൂന്നു വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്കി. പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ സുമ അശോകന് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സനില്‍ കൂനാക്കംപുള്ളി, ലിന്‍സ് ഫ്രാന്‍സിസ്, വിപിന്‍ കൈതവളപ്പില്‍, കല്പറമ്പ് ഗവ. യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ഷാര്‍ലറ്റ്, വിഷ്ണു സി. മേനോന്, ലിന്റോ ഫ്രാന്‍സിസ്, വിഷ്ണു കൈതവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.