ആളൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്‍.കെ. അശോകന് മര്‍ദനമേറ്റു.

ആളൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനു പരിക്ക്. പഞ്ചായത്തിലെ കാരക്കുളം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്‍.കെ. അശോകനാണു പരിക്ക് പറ്റിയത്. വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുണ്ടശേരി മോഹനനാണ് അശോകന്റെ വീട്ടില്‍ കയറി ആക്രമിച്ചു തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ചതായി പറയുന്നത്. പഞ്ചായത്ത് മെമ്പര്‍ സുബിന് കെ. സെബാസ്റ്റ്യനു നേരേ കഴിഞ്ഞ മാസമുണ്ടായ കയേറ്റത്തിലെ ദൃക്സാക്ഷിയാണ് അശോകന്. എല്‍ഡിഎഫിന്റെ ഇത്തരം ഗുണ്ടാ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും പോലീസിന്റെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.എ. അലോഷ് പറഞ്ഞു.