സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി

ഇരിങ്ങാലക്കുട: വിരമിക്കലിന്റെ പാരിതോഷികം സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി. കൊമ്പിടിഞ്ഞാമാക്കല്‍ കെഎസ്ഇബി ഓഫീസില്‍ നിന്നും 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഓവര്‍സീയറായി വിരമിച്ച കെ.കെ. വത്സരാജനാണ് ഈ പ്രവര്‍ത്തി ചെയ്തത്. കോവിഡ് കാലഘട്ടത്തില്‍ പാരിതോഷികങ്ങള്‍ എല്ലാം ഒഴിവാക്കി ആ തുക ഉപയോഗിച്ച് ആളൂര്‍, വെള്ളാങ്കല്ലൂര്‍, വേളൂക്കര എന്നീ മൂന്നു പഞ്ചായത്തുകളുടെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു.