മത്സ്യ കര്‍ഷക ദിനാചരണം, ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടന്ന മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍, മത്സ്യ കര്‍ഷകരെ ആദരിക്കല്‍ എന്നീ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കാറളത്തെ ഇ.സി. ജോണ്സണ് ഇരിങ്ങാലക്കുടയിലെ എ. വൈ. ജെയ്സണ്‍ എന്നീ കര്‍ഷകരെ ആദരിക്കലും ബ്ലോക്കിലെ അക്വാ കള്‍ച്ചര്‍ മത്സ്യ കൃഷിയുടെ പുസ്തക പ്രകാശനവും, കൂനമ്മാവ് കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കലും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ , സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ സി.എം. സാനി എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് തൃശൂര്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി. മാജ ജോസ് സ്വാഗതവും നാട്ടിക എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ഡി. ലിസ്സി നന്ദിയും പറഞ്ഞു.