ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകി തവനിഷും 2007-10 ബികോം സെല്‍ഫ് ഫിനാന്‍സിംഗ് ബാച്ചും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും ബികോം പൂര്‍വ വിദ്യാര്‍ഥികളായ 2007-10 സെല്‍ഫ് ഫിനാന്‍സിംഗ് ബാച്ചും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചു വിദ്യാര്‍ഥികള്‍ക്കു കൈമാറി. വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയില് നിന്ന് ഏറ്റുവാങ്ങി. ഹോളിക്രോസ് മാപ്രാണം സ്കൂളില്‍ നിന്ന് ഹെഡ്മിസ്ട്രസ് ബെഞ്ചമിന്‍, കരുവന്നൂര്‍ സെന്റ് ജോസഫ് സ്കൂളില്‍ നിന്ന് ജീമോള്‍ ടീച്ചര്‍, ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ നിന്ന് സുശീല്‍, ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നിന്ന് സിജോ, 37-ാം വാര്‍ഡ് കൗണ്‍സിലര്‍ സാനി എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, ഫ്രഫ. ആല്വിന് തോമസ്, ഫിറോസ് ബാബു എന്നിവര്‍ സന്നിഹിതരായി.