ഇരിങ്ങാലക്കുട രൂപത കെസിവൈഎം ജെയിംസ് പഴയാറ്റില്‍ അനുസ്മരണം സംഘടിപ്പിച്ചു

പുത്തന്‍ചിറ: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ അഞ്ചാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. പിതാവിന്റെ ജന്മസ്ഥലമായ സെന്റ് ജോസഫ്സ് ചര്‍ച്ച് ഈസ്റ്റ് പുത്തന്‍ചിറ ദേവാലയത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസും പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് അനുസ്മരണത്തിനു കെസിവൈഎം രൂപത ചെയര്മാന് എമില്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, മേഖല ഡയറക്ടര്‍മാരായ ഫാ. അജോ പുളിക്കന്‍, ഫാ. ഫ്രാന്‍സണ്‍ തന്നാടന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ട്രഷറര്‍ സോളമന് തോമസ്, ഈസ്റ്റ് പുത്തന്‍ചിറ യൂണിറ്റ് ഡയറക്ടര്‍ ഫാ. ലിജോ കോങ്ങോത്ത്, പുത്തന്‍ചിറ കെസിവൈഎം യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.