പോര്‍ട്ടബിള്‍ ആയതും മടക്കാന്‍ പറ്റുന്നതുമായ ഡെസ്ക്ടോപ്പ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നോവേഷന്‍ കൗണ്‍സിലിന്റെ പുതിയ സാങ്കേതിക ഉത്പന്നമായ പോര്‍ട്ടബിള്‍ ആയതും മടക്കാന്‍ പറ്റുന്നതുമായ ഡെസ്ക്ടോപ്പ് ഇന്റര്‍ഫേസ് ലൈറ്റിബോര്ഡ് അവതരിപ്പിച്ചു. സ്കൂള്‍ ടീച്ചേഴ്സിനു ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനും വളരെ ചെലവ് കുറഞ്ഞ ഒരു മാര്‍ഗമാണിത്. ഇതിന്റെ ഏറ്റവും വലിയ മേന്മ എന്നത് ഇതിനു ഡാര്‍ക്ക് റൂമോ റെക്കോര്‍ഡിംഗ് റൂമോ വേണ്ട എന്നുള്ളതാണ്. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനു മൊബൈല്‍ ഫോണ്‍ മാത്രം മതിയെന്നുള്ളതും കംപ്യൂട്ടറിന്റെ ആവശ്യം ഇല്ല എന്നുള്ളതും ഇതിന്റെ മേന്മയാണ്. എഫ്ടിഐആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ലൈറ്റിബോര്ഡ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പോര്‍ട്ടബിള്‍ ലൈറ്റ് ബോര്‍ഡ് ആണിത്. കോവിഡ് മഹാമാരിക്ക് മുന്നേ തന്നെ കേരളത്തില്‍ ആദ്യത്തെ ലൈറ്റ് ബോര്‍ഡ് ക്രൈസ്റ്റ് കോളജ് പുറത്തിറക്കിയിരുന്നു. ഫോണ്‍: 9946458108.