കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ബിജെപി പ്രതിഷേധ ധര്‍ണ നടത്തി
കരുവന്നൂര്‍: ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക, തട്ടിപ്പിന്റെ ജില്ലാ സംസ്ഥാന ബന്ധം അന്വേഷിക്കുക, കേസന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കുക, സഹകരണ ബാങ്കുകളിലെ സിപിഎം കള്ളപ്പണ ഇടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുമ്പില്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണുമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ് എന്നിവര്‍ സന്നിഹിതരായി. നിയോജകമണ്ഡലം ഭാരവാഹികളായ സുനില്‍
തളിയപറമ്പില്‍, മനോജ് കല്ലിക്കാട്ട്, അമ്പിളി ജയന്, ഷാജൂട്ടന്‍, സി.സി. മുരളി, അഖിലാഷ് വിശ്വനാഥന്, സിന്ധു സുരേഷ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, വൈസ് പ്രസിഡന്റുമാരായ സന്തോഷ് കാര്യാടന്‍, ടി.ഡി. സത്യദേവ്, എം.വി. സുരേഷ്, മഹിളാമോര്‍ച്ച ഭാരവാഹികളായ സരിത വിനോദ്, സുബിത ജയകൃഷ്ണന്, കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, മായ അജയന് എന്നിവര്‍ നേതൃത്വം നല്കി.