തൊഴിലാളി യൂണിയനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലോഡ് ഇറക്കാന്‍ വൈകി
വൈകിയത് 40 ഓളം ഫാമുകളിലേക്ക് വിതരണം ചെയ്യാനുള്ള കോഴിത്തീറ്റ; ലോഡ് എത്തിച്ചത് തമിഴ്നാട്ടില്‍ നിന്ന്
നടവരമ്പ്: തൊഴിലാളി യൂണിയനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലോഡ് ഇറക്കാന്‍ വൈകിയത് ഏഴ് മണിക്കൂര്‍. എടക്കുളം ഐക്കരക്കുന്ന് കപ്പേളയ്ക്ക് കിഴക്കു വശത്തുള്ള ഗോഡൗണിലേയ്ക്കു തമിഴ്നാട്ടിലെ ഈ റോഡില്‍ നിന്ന് ലോറിയില്‍ എത്തിച്ച 25 ടണ്‍ കോഴിത്തീറ്റ ഇറക്കുന്നതിനെ ചൊല്ലിയാണു ഗോഡൗണ്‍ വാടകയ്ക്ക് എടുത്തു നടത്തുന്ന എടക്കുളം പള്ളത്ത് മൂഞ്ഞേലി വീട്ടില്‍ ലിജോ പോളും ലോഡ് ഇറക്കാന്‍ വന്ന സിഐടിയു യൂണിയനിലുള്ള തൊഴിലാളികളും തമ്മില്‍ വാക്കേറ്റമായത്. കുടുംബശ്രീ നടത്തുന്ന കേരള ചിക്കന്റെ ഫാമുകളിലേക്കു വിതരണം ചെയ്യാനാണ് 50 ചാക്ക് കോഴിത്തീറ്റ എത്തിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഒരു ചാക്ക് ഇറക്കാന്‍ നിശ്ചയിച്ച ഏഴു രൂപ വേണമെന്ന നിലപാടിയിലായിരുന്നു തൊഴിലാളികള്‍.
നേരത്തെ ഒരു ചാക്കിന് ഒമ്പത് രൂപ എന്ന നിരക്കിലാണ് ലോഡ് ഇറക്കിയിരുന്നതെന്നും ചന്തയില്‍ 12 രൂപ എന്ന നിരക്കിലാണ് ഇറക്കുന്നതെന്നും ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ച നിരക്കാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന് ടൗണ്‍ യൂണിറ്റ് സെക്രട്ടറി എന്‍.വി. തോമസ് പറഞ്ഞു. എന്നാല്‍ ചാക്ക് ഒന്നിനു ആറുരൂപ എന്ന നിരക്കാണു പോലീസ് നിശ്ചയിച്ചതെന്നും നാലു രൂപയ്ക്ക് ഇറക്കാന്‍ ആളുണ്ടെന്നും ഒരു ചാക്കിന് 40 രൂപ മാത്രമാണ് ലാഭം കിട്ടുന്നതെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്ന നിരക്ക് പ്രായോഗികമല്ലെന്നും ലിജോ പോള്‍ പറഞ്ഞു. ചാലക്കുടി, മേലൂര്‍, അടിച്ചിലി തുടങ്ങിയ കേന്ദ്രങ്ങളിലായി 40 ഓളം ഫാമുകളിലേക്കാണ് ഇവിടെ നിന്ന് കോഴിത്തീറ്റ വിതരണം ചെയ്യുന്നത്. ഒടുവില്‍ വൈകീട്ട് അഞ്ചരയോടെ ഏഴു രൂപ നിരക്കില്‍ തന്നെ മുഴുവന്‍ ലോഡും ഇറക്കുകയായിരുന്നു. ഫാമുകളിലേയ്ക്ക് ഉടന്‍ കോഴിത്തീറ്റ എത്തിക്കേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഗോഡൗണ്‍ ഇവിടെ നിന്ന് മാറ്റേണ്ടി വരുമെന്നും ലിജോ അറിയിച്ചു.