അപൂര്‍വ ഇനം നാടവലചിറകനെ കേരളത്തില്‍ നിന്നും ആദ്യമായി കണ്ടെത്തി
ഇരിങ്ങാലക്കുട: പാരിസ്ഥിതിക പ്രശ്ങ്ങളുടേയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ ശോഷണത്തിന്റെയും വാര്‍ത്തകള്‍ക്കിടയില്‍ ആശ്വായമായി ഒരു കണ്ടെത്തല്‍. ഇരിങ്ങാലക്കുട ക്രൈസ്സ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആര്‍എല്‍) ഗവേഷക സംഘം വലചിറകന്‍ വിഭാഗത്തിലെ അപൂര്‍വ ഇനം നാടവലചിറകനെ കേരളത്തില്‍ നിന്നും ആദ്യമായി കണ്ടെത്തി. ക്രോസെ ഫിലിപ്പീനിസ് എന്ന സ്പീഷീസിനെ ഇരിങ്ങാലക്കുടയില്‍ നിന്നും പാലക്കാട് പുതുനഗരത്തില്‍ നിന്നുമാണു കണ്ടെത്തിയിരിക്കുന്നത്. ദേശീയ ശാസ്ത്ര മാസികയായ റെക്കോര്‍ഡ്സ് ഓഫ് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാര്‍ഥിയായ ടി.ബി. സൂര്യനാരായണന്, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സി. ബിജോയ് സി. എന്നിവരാണു കണ്ടെത്തിയത്. ഇരുണ്ട തവിട്ടു നിറത്തിലുള്ള ഇവയുടെ ഉദരത്തിന്റെ മുകള്‍ ഭാഗത്തായി വട്ടത്തിലുള്ള വെളുത്ത വരകളുണ്ട്. പിന്‍ചിറകുകള്‍ നീണ്ട നാടപോലെ ഉള്ളതുകൊണ്ടാണ് ഈ കുടുംബത്തെ നാടവലചിറകന് എന്ന് അറിയപ്പെടുന്നത്. പിന്ചിറകുകള്ക്കു ശരീരത്തെക്കാള്‍ അഞ്ചുമടങ്ങ് നീളം കുടുതലാണ്. ഏഴു മില്ലിമീറ്റര്‍ നീളവും രണ്ടു മില്ലിമീറ്റര്‍ വീതിയുമുള്ള ഇവ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ ഏക നാടവലചിറകന് സ്പീഷീസാണ് ഇത്. കണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) സാമ്പത്തിക സഹായത്തോടുകൂടിയാണു ഗവേഷണം നടന്നിരിക്കുന്നത്.