തുറവന്‍കുന്ന് പള്ളിയില്‍ വി. യൗസേപ്പിതാവിന്റെയും വി. സെബസ്റ്റ്യാനോസിന്റേയും തിരുനാള്‍
ഇരിങ്ങാലക്കുട: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് പള്ളിയില്‍ വി. യൗസേപ്പിതാവിന്റെയും വി. സെബസ്റ്റ്യാനോസിന്റേയും പരിശുദ്ധ മാതാവിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. കൊടിയേറ്റ കര്‍മം വികാരി ഫാ. ജോജു കോക്കാട്ട് നിര്‍വഹിച്ചു. തിരുനാള്‍ ഊട്ടിന്റെ പ്രതീകമായി ഇടവകയില്‍ വിതരണം ചെയ്യുന്ന നേര്ച്ചഅരി വെഞ്ചിരിച്ച് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനശ്വരക്കു നല്കി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 7.30 ന്റെ ദിവ്യബലിക്കുശേഷം കൂടുതുറക്കല്, രൂപം എഴുന്നള്ളിച്ചുവെക്കല്‍ എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴ്, പത്ത്, ഉച്ചതിരിഞ്ഞ് നാല് എന്നീ സമയങ്ങളില്‍ ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചിനു പള്ളിയങ്കണത്തില്‍ തിരുനാള്‍ പ്രദക്ഷിണം നടക്കും. കോവിഡ് നിബന്ധനകള്‍ പാലിച്ച് നേര്‍ച്ച ഇടുന്നതിനും അമ്പ് എടുത്തു വെക്കുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. തിരുനാളിന്റെ ഒരു വിഹിതം ഇടവകയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കും. തിരുനാള്‍ കണ്‍വീനര്‍ ജോസഫ് അക്കരക്കാരന്‍, ട്രസ്റ്റിമാരായ വര്‍ഗീസ് കാച്ചപ്പിള്ളി, ടിനോ ടോമി, കമ്മിറ്റി അംഗങ്ങളായ കെ.ടി. വര്‍ഗീസ്, തോമാസ് ചെമ്പോട്ടി, ആന്റു മല്പ്പാന്, മാത്യൂസ് പന്തലിപ്പാടന്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനശ്വര എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കും.