കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലംനിറ ആഘോഷിച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലംനിറ തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്കു വിധേയമായി ഭക്തജനങ്ങള്‍ക്കു നെല്കതിര് വിതരണം ചെയ്തു. പ്രസാദ് ചെറുമുക്ക്, ജയശങ്കരന്‍ പെരുമ്പടത്ത് മന, ഗോവിന്ദന് അണിമംഗലം, ബിബിന്‍ മൂസത്, സൂരജ് മൂസത് എന്നിവര്‍ നേതൃത്വം നല്കി.