ഫാ. ജോസ് മാളിയേക്കല്‍-ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാള്‍

ഇരിങ്ങാലക്കുട: ഫാ. ജോസ് മാളിയേക്കലിനെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. നിലവില്‍ ഹൊസൂര്‍ രൂപതയുടെ മുഖ്യവികാരി ജനറാളായി സേവനം ചെയ്തു വരുമ്പോഴാണു പുതിയ നിയമനം. പുത്തന്‍വേലിക്കര ഇടവകയിലെ മാളിയേക്കല്‍ കൊച്ചുവറീത്-അന്നം ദമ്പതികളുടെ മകനാണ് ഫാ. ജോസ്.

ഇരിങ്ങാലക്കുട രൂപതയുടെ പാക്സിന്റെ ഡയറക്ടറായും സിഎല്‍സി, കുടുംബകൂട്ടായ്മ, മാതൃസംഘം, വിമന്‍സ് കമ്മീഷന്, വിന്‍സന്റ് ഡി പോള്‍ എന്നീ സംഘടനകളുടെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ഹൊസൂര്‍ രൂപതയിലെ ഐനാവരം സെന്റ് തോമസ് ഫൊറോന വികാരിയായും സേവനം ചെയ്തിട്ടുണ്ട്.