സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് ബിജെപിയും കോണ്‍ഗ്രസും പിന്മാറണം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ തട്ടിപ്പിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് ബിജെപിയും കോണ്‍ഗ്രസും പിന്മാറണമെന്നു എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ആവശ്യപ്പെട്ടു. ഒരു പ്രദേശത്ത് നടന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ സഹകരണ മേഖലയെ ആകമാനം തേജോവധം ചെയ്യുന്നതിനു ചിലര്‍ കരുനീക്കം നടത്തുന്നു. ഇതു സഹകാരികള്‍ തിരിച്ചറിയണമെന്നും ശിവാനന്ദന് അഭിപ്രായപ്പെട്ടു. സഹകരണ വേദിയും കെസിഇസിയും സംയുക്തമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സായാഹ്നം മാപ്രാണം സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ബാങ്കിലെ മുഴുവന്‍ നിക്ഷേപകരുടെയും നിക്ഷേപത്തിനു സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നുളള സഹകരണ മന്ത്രിയുടെ നിയമ പ്രസംഗത്തിലെ നിലപാട് സ്വാഗതാര്‍ഹമാണ്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.