ജല അഥോറിറ്റിയോട് നാട്ടുക്കാര്; ‘വെട്ടിപ്പൊളിക്കാന്‍ മാത്രം പഠിച്ചാല്‍ പോരാ’…..

കുടിവെള്ള വിതരണ പൈപ്പുകള്‍പൊട്ടി; റോഡുകള്‍ തകര്‍ന്നു
ഇരിങ്ങാലക്കുട: കേടുകള്‍ മുടക്കി സ്ഥാപിച്ച പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതു മൂലം റോഡുകള്‍ തകരുന്നു. ചേലൂര്‍ പൂച്ചക്കുളം ജംഗ്ഷനു സമീപമാണു പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരിക്കുന്നത്. പൈപ്പുകളുടെ ഗുണനിലവാര കുറവാണു പൊട്ടലിനു കാരണമായി പറയുന്നത്.

പമ്പിംഗ് നടക്കുമ്പോള്‍ വെള്ളം റോഡില്‍ ഒഴുകുകയാണ് പതിവ്. നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടതിനെ തുടര്‍ന്നു ഒരാഴ്ചയ്ക്കു ശേഷമാണ് അധികൃതരെത്തി പൈപ്പിലെ ചോര്‍ച്ച അടച്ചത്. ഇതോടെ റോഡ് തകര്‍ന്ന അവസ്ഥയിലാണ്. റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടുണ്ട്. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നാണു നാട്ടുക്കാരുടെ ആവശ്യം.