ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി.

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ഭരണസമിതിയെയും പങ്ക് പറ്റിയ നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ്കുമാര്‍ കുരിയക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, അജയന്, പ്രീതി, വിജേഷ്, ടി.ഡി. സത്യദേവ്, എ.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.