തെരുവുവിളക്കുകള്‍ കത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നില്‍പ്പുസമരം നടത്തി

മുരിയാട്: പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ നില്‍പ്പുസമരം നടത്തി. തെരുവുനായ്ക്കളില്‍ നിന്നും ഇഴജന്തുകളില് നിന്നും ജനങ്ങള്‍ക്കു സംരക്ഷണം നല്‍കണമെന്നും തെരുവുനായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍ ഭയവിഹലരായാണു പുറത്തിറങ്ങുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുന് എന്നിവര്‍ പ്രസംഗിച്ചു.