മുളങ്കാട് പദ്ധതിയുമായി സസ്യശാസ്ത്ര വിഭാഗവും പീച്ചി വനഗവേഷണകേന്ദ്രവും
ഇരിങ്ങാലക്കുട: പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗവും പീച്ചിയിലെ സംസ്ഥാന വനഗവേഷണകേന്ദ്രവും ഒരുമിച്ച് സംഘടിപ്പിക്കുന്ന മുളങ്കാട് നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആഷ തെരേസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷം അധ്യാപനവൃത്തിയില്‍ നിന്നും വിരമിക്കുന്ന ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോണ്‍, ഓഫീസ് സ്റ്റാഫ് സി.വി. ജോയ്സി, കൗണ്‍സിലര്‍ മിനി സണ്ണി, ബോട്ടണി വിഭാഗത്തിലെ അധ്യാപകര്‍, വിദ്യാര്‍ഥിനികള്‍ എന്നിവര്‍ സന്നിഹിതരായി. 15 തരം മുളം തൈകളാണ് ഈ ഒരു പദ്ധതിക്കായി കേരള സംസ്ഥാന വന ഗവേഷണകേന്ദ്രം സെന്റ് ജോസഫ്സ് കോളജിനായി നല്‍കിയിരുന്നത്.