കാന്‍സര്‍ രോഗികള്‍ക്ക് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ 50 ഓളം പേര് മുടി നല്കി
താഴേക്കാട്: കാന്‍സര്‍ ചികിത്സയുടെ ഫലമായി മുടി നഷ്ടപ്പെട്ട് മനോവിഷമം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് അല്പം ആശ്വാസം പകരുന്നതിനു ഇരിങ്ങാലക്കുട രൂപത കെസിവൈഎം അമല ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന കേശദാന കാമ്പയിന് ‘ മേക്ക് ദി കട്ട്’ ല്‍ താഴേക്കാട് കെസിവൈഎമ്മും പങ്കാളികളായി. താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വെച്ചു നടത്തിയ കാമ്പയിനില്‍ 50 ഓളം പേര് മുടി ദാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര പരിപാടി ഉദ്ഘാടനം ചെയ്തു. താഴേക്കാട് ഇടവക വികാരിയും താഴേക്കാട് കെസിവൈഎം ഡയറക്ടറുമായ ആര്‍ച്ച് പ്രീസ്റ്റ് ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. താഴേക്കാട് അസിസ്റ്റന്റ് വികാരി അനൂപ് പാട്ടത്തില്‍, താഴേക്കാട് കെസിവൈഎം ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ, ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന് എമില്‍ ഡേവിസ്, താഴേക്കാട് കെസിവൈഎം പ്രസിഡന്റ് നിഖില്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപത ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, താഴേക്കാട് കെസിവൈഎം സെക്രട്ടറി ഷെഫിന് സെബാസ്റ്റ്യന്‍, ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.