അങ്കണവാടി ജീവക്കാരുടേയും ആശ വര്‍ക്കേഴ്സ് യൂണിയന്റെയും നേതൃത്വത്തില്‍ പണിമുടക്ക് നടത്തി
ഇരിങ്ങാലക്കുട: അങ്കണവാടി ജീവക്കാരുടേയും ആശ വര്‍ക്കേഴ്സ് യൂണിയന് ഇരിങ്ങാലക്കുടയുടേയും നേതൃത്വത്തില്‍ പണിമുടക്ക് നടത്തി. മിനിമം വേതനം 21,000 രൂപയാക്കുക, പെന്ഷന് 10,000 രൂപയാക്കുക, റിസ്ക് അലവന്‍സ് 10,000 രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ആശാവര്‍ക്കര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റുമായ അജിത രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. ലിസി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. രമണി ടീച്ചര്‍, വിലാസിനി ടീച്ചര്‍, ഷീജ ടീച്ചര്‍, ആശാവര്‍ക്കര്‍മാരായ രാധാ സുബ്രഹ്മണ്യന്, പ്രേമ, ആശാവര്‍ക്കര്‍ ലീഡര്‍ അശ്വതി എന്നിവര്‍ പ്രസംഗിച്ചു. മാടായിക്കോണം പോസ്റ്റോഫീസിനു മുന്നില്‍ നടന്ന ധര്‍ണ ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ ദീപ കെ. ബാബു, വാഹിത ഇസ്മയില്‍, ഗിരിജ ബാബു, സുജാത, ആശാവര്‍ക്കര്‍മാരായ ലതാ കണ്ണന്, വിജയലക്ഷ്മി, അമ്പിളി, ജ്യോതിക എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂര്‍ പോസ്റ്റോഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഗംഗാദേവി സുനില്‍ ഉദ്ഘാടനം ചെയ്തു. റീന ശാന്തന് അധ്യക്ഷത വഹിച്ചു. ആനന്ദപുരത്ത് ജോമി ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിത അര്ജുനന് അധ്യക്ഷത വഹിച്ചു.