സ്റ്റിജിന്‍ (36) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുവേണ്ടി ചികിത്സാ സഹായം തേടുന്നു
അവിട്ടത്തൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്തില്‍ അവിട്ടത്തൂര്‍ കല്ലിങ്ങപ്പുറം ഗോകുല്‍ദാസ് മകന് സ്റ്റിജിന്‍ (36) ആണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുവേണ്ടി ചികിത്സാ സഹായം തേടുന്നത്. 2018 ല്‍ അച്ഛന് ഗോകുല്‍ദാസും ഇതേ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെ കുടുംബത്തിന്റെ അത്താണി നഷ്ടമായി. പിന്നീട് അമ്മ അനിതക്ക് വൃക്കസംബന്ധമായ അസുഖം വന്നതുമൂലം ഡയാലിസീസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തിയെങ്കിലും രോഗാവസ്ഥ വഷളായി ഈയിടെ മരണപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് സ്റ്റിജിനും ചില ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങുന്നത്. രണ്ടുതവണ കോവിഡ് വരുകയും സ്റ്റിജിന്റെ കരള്‍സംബന്ധമായ അസുഖം മൂര്ച്ഛിക്കപ്പെടുകയും ചെയ്തു. പരിശോധനയില്‍ കരള്‍രോഗം അതിതീവ്രനിലയിലാണെന്നു കണ്ടെത്തുകയും കരള്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. ആകെയുണ്ടായിരുന്ന 12 സെന്റ് സ്ഥലവും വീടും വിറ്റ് ചികിത്സ ചെയ്തുവരികയായിരുന്നു. ഓപ്പറേഷനും തുടര്‍ ചികിത്സക്കും ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടി.എന്‍. പ്രതാപന് എംപി മുഖ്യ രക്ഷാധികാരിയായും വേളൂക്കര പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത് ചെയര്‍മാനായും ബാലന് അമ്പാടത്ത് ജനറല്‍ കണ്‍വീനറായും അവിട്ടത്തൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ചികിത്സാസഹായനിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍; 0159053000017304, ഐഎഫ്എസ്സി കോഡ്: എസ്ഐബിഎല്‍0000159, ഗൂഗിള്‍ പേ: 9562352233.