കശുമാവ് തൈകൾ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സിയുടെ ‘ന്യൂകാഷ്യു ഗാര്ഡന് സ്കീം’ പദ്ധതിയുടെ ഭാഗമായി ലഭിച്ച കശുമാവ് തൈകള്‍ സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. 3000 കശുമാവിന് തൈകളാണ് വിതരണത്തിനായി ലഭിച്ചത്. കോളജിലെ അധ്യാപ-അനധ്യാപകര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും കൂടാതെ പൊതുജനങ്ങള്‍ക്കും എന്‍എസ്എസ് വോളന്റിയര്‍മാര്‍ തൈകള്‍ വിതരണം ചെയ്തു