വലിയ കുടുംബങ്ങള്‍ സാമൂഹിക വളര്‍ച്ചയ്ക്കും നന്മയ്ക്കും കാരണമാകും
ഇരിങ്ങാലക്കുട: വലിയ കുടുംബങ്ങള്‍ സാമൂഹിക വളര്‍ച്ചയ്ക്കും നന്മയ്ക്കും കാരണമാകുന്നുവെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപത കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ രൂപതയില്‍ 10 മക്കളില്‍ കൂടുതലുള്ള മാതാപിതാക്കളെ ആദരിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്്. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വീട്ടില്‍ കഴിയുന്ന മാതാപിതാക്കന്മാരെ അവരുടെ ഇടവകയില്‍ ചെന്ന് ആദരിക്കും. രൂപത പ്രസിഡന്റ് നൈജോ ആന്റോ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത് ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജസ്റ്റിന് ആലപ്പാട്ട്, വൈസ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍, സെക്രട്ടറി റീന വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ പി.വി. ബാബു, ബൈബിള്‍ കയ്യെഴുത്തുപ്രതി മത്സര കണ്‍വീനര്‍ കെ.എല്‍. ജോണ്സണ്, ട്രഷറര്‍ പി.വി. ജോയ് എന്നിവര്‍ പ്രസംഗിച്ചു.