വാക്സിന് വിതരണത്തില്‍ മാതൃക കാട്ടിയ എം.പി. ജാക്സന് ആദരവ്

ഇരിങ്ങാലക്കുട: വാക്സിന് വിതരണത്തില്‍ മാതൃക കാട്ടിയ എം.പി. ജാക്സനു ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരവ്. ടൗണ്‍ മണ്ഡലം സിയുസി രൂപീകരണവും പഠനോപകരണ വിതരണവും കുടുംബസംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ഡിസിസി വൈസ് പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, നഗരസഭ കൗണ്‍സിലര്‍ ബിജു അക്കരക്കാരന്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിജു യോഹന്നാന് എന്നിവര്‍ പ്രസംഗിച്ചു.