വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടു സംശയദൂരീകരണവും ചര്‍ച്ചയും നടത്തി
വേളൂക്കര: ഗ്രാമപഞ്ചായത്ത് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടു സംശയദൂരീകരണവും ചര്‍ച്ചയും നടത്തി. ചക്ക, കപ്പ മുതലായ ഉത്പന്നങ്ങളെ മുല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ചു മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫ. സജി ഗോമസ് ക്ലാസ് നയിച്ചു. കെ.സി. ബാബു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എക്സ്പോര്ട് സാധ്യതകളെക്കുറിച്ചു വിവരിച്ചു. ചുരുങ്ങിയ കാലംകൊണ്ടു പഞ്ചായത്തില്‍ ട്രേഡിംഗ് ബിസിനസില്‍ വിജയഗാഥാ സൃഷ്ടിച്ച കെ.പി. ജോയ് തന്റെ അനുഭവങ്ങളും വിജയത്തിന്റെ രഹസ്യങ്ങളും പങ്കുവെച്ചു. പിന്നീട് സമിതിയിലെ മുന്‍ പ്രസിഡന്റ് കെ.പി. ദേവസി മാസ്റ്റര്‍ ബൈലോയിലെ ആശയങ്ങള്‍ പങ്കുവെച്ചു. കണ്‍വീനര്‍ പ്രഫ. കെ.ആര്. വര്‍ഗീസ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒ.എന്‍. ജയന്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, സമിതി പ്രസിഡന്റ് ടി.പി. വര്‍ഗീസ്, വിഎഫ്പിസികെ അസിസ്റ്റന്റ് മാനേജര്‍ ആന്‍ കുന്നുമ്മല്‍, ലാന്‍ഡ് പ്രൊക്യൂര്‍മെന്റ് കമ്മിറ്റി അംഗം ടി.കെ. ബൈജു, സി.എന്‍. സുധീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.