അതിജീവനം ബിആര്‍സി തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സമഗ്രശിക്ഷാ കേരളം യൂണിസെഫുമായി ചേര്‍ന്നു നടപ്പാക്കുന്ന അതിജീവനം ബിആര്‍സി തല പരിശീലന പരിപാടി ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ ഉദ്ഘാടനം ചെയ്തു. സ്കൂളുകള്‍ നീണ്ട 20 മാസങ്ങള്‍ക്കു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായാണു പരിപാടി. അധ്യാപകരായ പി.എസ്. ശ്രുതി, വി. രാജലക്ഷ്മി എന്നിവര്‍ ക്ലാസെടുത്തു.