സൗജന്യ മെഡിക്കല്‍ ക്യാമ്പ് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളില്‍ നടത്തി
എടതിരിഞ്ഞി: ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റേയും കെഎംഎസ്ആര്എയുടേയും സംയുക്താഭിമുഖ്യത്തില്‍ കോവിഡാനന്തര രോഗികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളില്‍ നടന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് യു. പ്രദീപ് മേനോന്, കെഎംഎസ്ആര്‍എ ജില്ലാ കമ്മിറ്റിയംഗം ഗോകുല്‍ദാസ് പതാരത്ത്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം സെക്രട്ടറി ടി.എല്‍. ജോര്‍ജ്, പി.എ. രാമാനന്ദന്‍, എ.എസ്. ഗിരീഷ്, ഒ.എന്‍. അജിത് കുമാര്‍, അശോകന് കൂനക്കാംപ്പിള്ളി, സംഘാടക സമിതി ചെയര്‍മാനും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജേഷ് അശോകന്, കണ്‍വീനര്‍ ടി.ആര്. ഭുവനേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ‘കോവിഡും കോവിഡാനന്തര രോഗങ്ങളും’ എന്ന വിഷയത്തില്‍ ഡോ. സതീഷ് (ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട) ക്ലാസ് നയിച്ചു. ക്യാമ്പില്‍ 150 കോവിഡാനന്തര രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഡോ. സതീഷ്, ഡോ. അനന്തു, ഡോ. മഞ്ജുള, ഡോ. ബെറ്റോ, ഡോ. ജുബില്‍ ദേവ് എന്നിവരാണു രോഗികളെ പരിശോധിച്ചത്. കെഎംഎസ്ആര്‍എ തയാറാക്കിയ ഫാര്‍മസിയില്‍ നിന്നും രോഗികള്‍ക്കു സൗജന്യമായി മരുന്നു വിതരണം ചെയ്തു.