കലേറ്റുംകര കേരള ഫീഡ്സ് ലോറി തൊഴിലാളി യൂണിയന് രൂപീകരിച്ചു
കല്ലേറ്റുംകര: പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന് എഐടിയുസി കലേറ്റുംകര കേരള ഫീഡ്സ് ലോറി തൊഴിലാളി യൂണിയന് രൂപീകരിച്ചു. വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നും വന്ന തൊഴിലാളികളാണ് എഐടിയുസിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ രംഗത്തു വന്നത്. കല്ലേറ്റുംകരയില്‍ നടന്ന യൂണിയന് രൂപീകരണ സമേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഹരിദാസ് അധ്യക്ഷത വഹിച്ചു. എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, കെ.കെ. ശിവന്, കെ.എ. ജോബി എന്നിവര്‍ പ്രസംഗിച്ചു. കാലിത്തീറ്റ വിതരണം ചെയുന്ന ഏജന്‍സികള്‍ അവരുടെ ഇഷ്ടപ്പെട്ട വാഹനങ്ങള്‍ക്കു മാത്രം കൂടുതല്‍ ഓട്ടം കൊടുക്കുന്നതു മൂലം കേരള ഫീഡ്സിനു വേണ്ടി വര്‍ഷങ്ങളായി ഓടുന്ന വാഹനങ്ങളെ നിഷേധിക്കുന്ന നിലപാടുകളാണു സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം രീതികള്‍ മാറ്റണമെന്നും വല്ലപ്പോഴും ഓടുന്ന ഓട്ടത്തിനു വാടക വൈകി തരുന്നതു ദ്രോഹകരമാണെന്നും സമേളനം പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി റഷീദ് കാറളം (പ്രസിഡന്റ്), ലെന്റിന് മല്പ്പാല് (സെക്രട്ടറി), പി.എസ്. ഷജാസ് (ട്രഷറര്‍) എന്നിവരേയും ഒമ്പതംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.